Current Date

Search
Close this search box.
Search
Close this search box.

യെമന്‍: സര്‍ക്കാരും വിഘടനവാദികളും തമ്മില്‍ സമാധാന കരാര്‍ പ്രഖ്യാപിച്ചു

സന്‍ആ: യെമനിലെ ഭരണകൂടവും യു.എ.ഇയുടെ പിന്തുണയുള്ള വിഘടനവാദികളും തമ്മില്‍ സമാധാന കരാര്‍ പ്രഖ്യാപിച്ചു. വര്‍ഷങ്ങളായി യെമനില്‍ നടന്നു വരുന്ന ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് യുദ്ധ രംഗത്തുള്ള ഇരു വിഭാഗവും കരാറിലേര്‍പ്പെട്ടത്. ചൊവ്വാഴ്ച സൗദി ഔദ്യോഗിക ടെലിവിഷനിലൂടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

‘റിയാദ് എഗ്രിമെന്റ്’ എന്നു പേരിട്ട കരാര്‍ യെമനില്‍ നാല് വര്‍ഷമായി അരങ്ങേറിക്കൊണ്ടിരിക്കുന്ന രക്തരൂക്ഷിതമായ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ണ്ണായക ഘട്ടമാണെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഈ കരാര്‍ യെമനില്‍ സ്ഥിരത കൈവരുന്ന ഒരു പുതിയ കാലഘട്ടത്തിന് തുടക്കമാകും. സൗദി എന്നും നിങ്ങളോടൊപ്പമുണ്ടാകും ടെലിവിഷനില്‍ ജനങ്ങളെ അഭിമുഖീകരിച്ച് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.

Related Articles