Current Date

Search
Close this search box.
Search
Close this search box.

ജാമിഅഃ മീലാദ് കോണ്‍ഫറന്‍സ് ഞായറാഴ്ച

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ വര്‍ഷംതോറും നടന്ന് വരാറുള്ള മീലാദ് കോണ്‍ഫറന്‍സ് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടക്കും. കോവിഡ് 19 പ്രോട്ടോകോള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന കോണ്‍ഫറന്‍സ് ശ്രവിക്കാനും മൗലിദ്-പ്രാര്‍ത്ഥനാ സദസ്സുകളില്‍ പങ്കെടുക്കാനും വിപുലമായ ഓണ്‍ലൈന്‍ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

മീലാദ് കോണ്‍ഫറന്‍സ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമാപന പ്രാര്‍ത്ഥന നിര്‍വ്വഹിക്കും.

ഡോ. അഹ്മദ് മഅ്ബദ് അബ്ദുല്‍ കരീം ഈജിപ്ത് ഡോ. അബ്ദുസ്സമീഅ് അല്‍ അനീസ് മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 6.30ന് മൗലിദ് സദസ്സ് ആരംഭിക്കും. ഏലംകുളം ബാപ്പു മുസ്ലിയാര്‍ നേതൃത്വം നല്‍കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സിംസാറുല്‍ ഹഖ് ഹുദവി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം പ്രസംഗിക്കും.

Related Articles