Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്റെ ഇസ്രായേല്‍ സുരക്ഷ സഹകരണം അനുരഞ്ജനത്തെ ബാധിച്ചു: ഹമാസ്

ഗസ്സ സിറ്റി: ഇസ്രായേലുമായുള്ള സുരക്ഷ കരാറില്‍ സഹകരിക്കാനുള്ള ഫലസ്തീന്‍ അതോറിറ്റിയുടെ നീക്കം ദേശീയ അനുരഞ്ജനത്തെ പരാജയപ്പെടുത്തിയെന്ന കുറ്റപ്പെടുത്തലുമായി ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ്. ഹമാസും ഫലസ്തീനിലെ ഫതഹും തമ്മില്‍ നിരവധി തവണ അനുരഞ്ജന ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നും പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിജയിച്ചിരുന്നില്ല.

ഫലസ്തീന്‍ ദേശീയ കൗണ്ഡസില്‍, പാര്‍ലമെന്റ്, പ്രസിഡന്റ് എന്നീ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താമെന്ന് ഹമാസ് ഉള്‍പപ്പെടെയുള്ള ഫലസ്തീന്‍ വിഭാഗങ്ങള്‍ സമ്മതിച്ചെങ്കിലും ഫതഹ് ഇക്കാര്യം നിരസിക്കുകയായിരുന്നുവെന്നും ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം ഡോ. മൂസ അബു മര്‍സൂഖ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന ഹമാസ് ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്താംബൂളില്‍ വെച്ച് നടന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് പ്രത്യേകം നടത്തണമെന്ന് ഫതഹ് നിര്‍ബന്ധിക്കുകയും ഈ വിഷയം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. കൈറോയില്‍ നടന്ന യോഗത്തിലും ഇരുവരുടെ അനുരഞ്ജനത്തിലെ ഏക തടസ്സം ഈ തെരഞ്ഞെടുപ്പാണെന്നും മര്‍സൂഖ് പറഞ്ഞു. ഇരു വിഭാഗങ്ങളും തമ്മിലുള്ള വിഭജനം അവസാനിപ്പിച്ച് ദേശീയ അനുരഞ്ജനം കൈവരിക്കുന്നതുമായി ബന്ധപ്പെട്ട ശ്രമങ്ങളുടെ ഭാഗമായി നവംബര്‍ 16, 17 തീയതികളില്‍ ഫത്തഹും ഹമാസും കെയ്റോയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

 

Related Articles