Current Date

Search
Close this search box.
Search
Close this search box.

പരാഗ്വേ എംബസി ജറൂസലേമില്‍ നിന്നും തെല്‍ അവീവിലേക്ക് തന്നെ മാറ്റി

ജറൂസലേം: ജറൂസലേമില്‍ നിന്നും പരാഗ്വേയുടെ എംബസി തിരിച്ചു തെല്‍ അവീവിലേക്ക് തന്നെ മാറ്റി. നേരത്തെ ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക പ്രഖ്യാപിച്ചതിനു ശേഷം ചില രാജ്യങ്ങള്‍ അവരുടെ എംബസികള്‍ തെല്‍ അവീവില്‍ നിന്നും ജറൂസലേമിലേക്ക് മാറ്റിയിരുന്നു.

പരാഗ്വേയില്‍ പുതുതായി അധികാരത്തിലേറിയ മരിയോ അബ്ദോ ബെനിറ്റസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് പുതിയ തീരുമാനം കൊണ്ടുവന്നത്.
പശ്ചിമേഷ്യയോടുള്ള രാജ്യത്തിന്റെ നയനിലപാടുകള്‍ മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും പ്രാദേശിക നയതന്ത്രങ്ങള്‍ വിശാലമാക്കാനാണ് രാജ്യം ഉദ്ദേശിക്കുന്നതെന്നും വിദേശകാര്യ മന്ത്രി ലൂയിസ് ആല്‍ബര്‍ട്ടോ പറഞ്ഞു.

പരാഗ്വേയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് ഇസ്രായേല്‍ തങ്ങളുടെ പരാഗ്വേയിലെ എംബസി അടക്കുകയും അവരുടെ അംബാസഡറെ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. ബെഞ്ചമിന്‍ നെതന്യാഹുവിനെ ഉദ്ധരിച്ച് ഇസ്രായേലിലെ ഹാരെറ്റ്‌സ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Related Articles