Current Date

Search
Close this search box.
Search
Close this search box.

എംബസി ജറൂസലേമില്‍ നിന്ന് മാറ്റാനാണ് അന്തിമ തീരുമാനം: പരാഗ്വേ മന്ത്രി

അസന്‍ഷ്യന്‍: ജറൂസലേമില്‍ നിന്നും എംബസി തെല്‍അവീവിലേക്ക് തന്നെ മാറ്റാന്‍ തന്നെയാണ് തങ്ങളുടെ അന്തിമ തീരുമാനമെന്ന് പരാഗ്വേ വിദേശകാര്യ മന്ത്രി ലൂയിസ് അല്‍ബര്‍ട്ടോ കാസ്റ്റിഗ്ലിയോണി പറഞ്ഞു. അത് അടഞ്ഞ അധ്യായമാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി തന്നെയാണ് ഈ തീരുമാനമെടുത്തത്. എംബസി തെല്‍ അവീവിലേക്ക് മാറ്റാന്‍ തന്നെയാണ് രാജ്യത്തിന്റെയും സര്‍ക്കാരിന്റെയും തീരുമാനം. അന്താരാഷ്ട്ര ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലിലെ മാരീവ് ന്യൂസ്‌പേപ്പര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസമാണ് എംബസി തിരിച്ചു മാറ്റുമെന്ന് പരാഗ്വേ പ്രഖ്യാപിച്ചത്. മരിയോ അബ്ദോ ബെനിറ്റസിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് ഈ തീരുമാനമെടുത്തത്. പശ്ചിമേഷ്യയില്‍ സമധാനം നിലനില്‍ക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് എംബസി മാറ്റുന്നതെന്നുമാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

2017 മേയില്‍ ട്രംപ് ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതിനു ശേഷമായിരുന്നു വിവിധ രാജ്യങ്ങള്‍ എംബസികള്‍ തെല്‍അവീവില്‍ നിന്നും ജറൂസലേമിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നത്.

 

Related Articles