Current Date

Search
Close this search box.
Search
Close this search box.

‘സ്വതന്ത്രരാകുന്നത് വരെ ഞങ്ങള്‍ക്ക് ശ്വസിക്കാന്‍ കഴിയില്ല’; യു.എസ് സമരക്കാരോട് ഐക്യപ്പെട്ട് ഫലസ്തീനികള്‍

ഗസ്സ സിറ്റി: അമേരിക്കയില്‍ പ്രക്ഷോഭത്തിലേര്‍പ്പെട്ട സമരക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫലസ്തീനികള്‍. അടിച്ചമര്‍ത്തലില്‍ നിന്നും വംശവെറിയില്‍ നിന്നും സ്വതന്ത്രരാകും വരെ ഞങ്ങള്‍ക്ക് ശ്വസിക്കാന്‍ കഴിയില്ല. നമ്മുടെ കറുത്ത വര്‍ഗ്ഗക്കാരായ സഹോദരങ്ങളോടും സഹോദരികളോടും ഞങ്ങള്‍ ഐക്യപ്പെടുന്നു-ഫലസ്തീന്‍ സംഘടനയായ ബി.ഡി.എസ് പ്രസ്താവിച്ചു. ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തെത്തുടര്‍ന്ന് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ച ബി.ഡി.എസ് കറുത്തവര്‍ഗ്ഗക്കാരുടേത് ജീവിത വിഷയമാണെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് ഇസ്രായേല്‍ ബഹിഷ്‌കരണ സംഘടന കൂടിയായ ബി.ഡി.എസ് തങ്ങളുടെ പിന്തുണ അറിയിച്ചത്. കറുത്ത അമേരിക്കക്കാരന്റെ കൊലപാതകത്തെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് അമേരിക്കയുല്‍ പുതിയ തരംഗം ഉണ്ടായിട്ടുള്ളതെന്നും സംഘടന പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്‌ഡെന്ന 40കാരനെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ കള്ളനോട്ട് നല്‍കിയെന്നാരോപിച്ചാണ് മിനിയോപോളിസ് പൊലിസ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. റോഡില്‍ കമഴ്ത്തിക്കിടത്തി വെളുത്ത വര്‍ഗ്ഗക്കാരനായ പൊലിസ് ഓഫിസര്‍ തന്റെ കാല്‍മുട്ട് ഫളോയിഡിന്റെ കഴുത്തില്‍ പത്തു മിനിറ്റോളം അമര്‍ത്തിപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് അമേരിക്കയില്‍ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി തെരുവിലിറങ്ങുകയും പ്രതിഷേധം അക്രമാസക്തമായപ്പോള്‍ പൊലിസ് തോക്കും ഗ്രനേഡുമുപയോഗിച്ച് സമരക്കാരെ അടിച്ചമര്‍ത്തുകയും ചെയ്തത്.

Related Articles