Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ കുടിയേറ്റം അംഗീകരിച്ച യു.എസ് നടപടിയെ അപലപിച്ച് ഫലസ്തീന്‍

വെസ്റ്റ് ബാങ്ക്: ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റത്തിന് അംഗീകാരം നല്‍കിയ അമേരിക്കയുടെ നടപടിയെ ശക്തമായി അപലപിച്ച് ഫലസ്തീന്‍ രംഗത്ത്. ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരല്ലെന്നും അതിനെ കുടിയേറ്റമായോ കൈയേറ്റമായോ പ്രഖ്യാപിക്കാനാവില്ലെന്നുമാണ് കഴിഞ്ഞ ദിവസം ട്രംപ് ഭരണകൂടം അറിയിച്ചത്. നിയമവസങ്ങളുടെ എല്ലാ തലങ്ങളും സൂക്ഷ്മമായി പഠിച്ച ശേഷമാണ് ഇത്തരത്തില്‍ നിഗമനത്തിലെത്തിയതെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ തിങ്കളാഴ്ച പ്രഖ്യാപിച്ചത്.

നേരത്തെ യു.എന്നിന്റെ സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ നിരവധി തവണ ഇസ്രായേലിന്റെ കുടിയേറ്റം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും നാലാമത് ജനീവ സമ്മേളനത്തിന്റെ ലംഘനവുമാണെന്ന് പ്രമേയം പാസാക്കിയിരുന്നു. ഇതെല്ലാം തകിടം മറിച്ചാണ് കഴിഞ്ഞ ദിവസം യു.എസ് ഇസ്രായേലിന് പിന്തുണ അറിയിച്ചത്. ഇത് പൂര്‍ണമായും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് പറഞ്ഞു.

യു.എസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഫലസ്തീനിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Related Articles