Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികള്‍ ആദ്യ ഘട്ട റഷ്യന്‍ വാക്‌സിന്‍ സ്വീകരിക്കും

ജറുസലം: ആദ്യ ഘട്ട റഷ്യന്‍ വാക്‌സിന്‍ ഫലസ്തീന്‍ അതോറിറിറ്റി ചൊവ്വാഴ്ച സ്വീകരിക്കും. പ്രധാന റഷ്യന്‍ കോവിഡ് വാക്‌സിനായ സുപുട്‌നിക് വിയുടെ 5000 യൂണിറ്റാണ് ആദ്യം സ്വീകരിക്കുക. ജോര്‍ദാന്‍ വഴി അധിനിവേശ വെസ്റ്റ് ബാങ്കിലേക്ക് ഫലസ്തീന്‍ അതോറിറ്റി പ്രതിനിധി മുഖാന്തരം ഇറക്കുമതി ചെയ്യപ്പെടുന്നതാണെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിന് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഔദ്യോഗിക റഷ്യ സന്ദര്‍ശനത്തിലുള്ള ഫലസ്തീന്‍ അതോറിറ്റി സാംസ്‌കാരിക മന്ത്രി ഹുസൈന്‍ അല്‍ ശൈഖ് വാക്‌സിനുമായി ചൊവ്വാഴ്ച അലന്‍ബി കര അതിര്‍ത്തി കടക്കുമെന്ന് ഫലസ്തീന്‍ പ്രാദേശിക വാര്‍ത്താ ഏജന്‍സി മആന്‍ റിപ്പോര്‍ട്ട് ചെയ്തു. സ്പുട്‌നിക് വിയുടെ നാല് മില്യണ്‍ ഡോസുകള്‍ക്കായി റഷ്യയുമായി കരാറില്‍ ഒപ്പുവെച്ചതായി ഫലസ്തീന്‍ അധികൃതര്‍ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു.

ഫല്‌സതീന്‍ നിയന്ത്രണത്തിലുള്ള മേഖലകളില്‍ സ്പുട്‌നിക് വാക്‌സിന് ഫലസ്തീന്‍ അതോറിറ്റി ആരോഗ്യ മന്ത്രി മൈ അല്‍കയ്‌ല കഴിഞ്ഞ ആഴ്ച അടിയന്തര അനുമതി നല്‍കി.

Related Articles