NewsWorld Wide

എവറസ്റ്റ് ബേസ് ക്യാംപ് കീഴടക്കി ഫലസ്തീനികള്‍

ജറൂസലേം: എവറസ്റ്റ് കൊടുമുടി കീഴടക്കി ഫലസ്തീന്‍ സംഘം ഹിമാലയത്തില്‍. ആറു ദിവസം കൊണ്ടാണ് 27 അംഗ ഫലസ്തീന്‍ സംഘം എവറസ്റ്റ് കൊടുമുടിയിലെ ബേസ് ക്യാംപിലെത്തിയത്. ബുധനാഴ്ചയാണ് ക്യാംപിലെത്തി ഫലസ്തീന്‍ സംഘം കൊടി സ്ഥാപിച്ചത്. ക്ലൈംബ് ഫോര്‍ ഫലസ്തീന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ട്രക്കിങ് സംഘടിപ്പിച്ചത്.

ഇത്തരം പരിപാടികളിലൂടെ ഫലസ്തീനികള്‍ക്കായുള്ള ജീവകാരുണ്യ-സഹായങ്ങള്‍ക്കായി പണം സമാഹരിക്കുന്നതിനായാണ് സംഘടന ഇത്തരത്തില്‍ ട്രക്കിങ് സംഘടിപ്പിച്ചത്. സംഘടനയുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഇതിന്റെ ഫോട്ടോയും വാര്‍ത്തയും പുറത്തവിട്ടത്. സമുദ്ര നിരപ്പില്‍ നിന്നും 5400 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എവറസ്റ്റ് കൊടുമുടി ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലെ ഹിമാലയന്‍ മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്.

 

Facebook Comments
Related Articles
Show More
Close
Close