Current Date

Search
Close this search box.
Search
Close this search box.

‘ജറൂസലേമിനെ വിഭജിക്കാന്‍ അനുവദിക്കില്ല’ ട്രംപിന്റെ പദ്ധതിക്കെതിരെ പ്രതിഷേധം കനക്കുന്നു

വെസ്റ്റ് ബാങ്ക്: ഫലസ്തീന്‍-ഇസ്രായേല്‍ സമാധാന കരാര്‍ എന്ന പേരില്‍ ട്രംപ് അവതരിപ്പിച്ച പശ്ചിമേഷ്യന്‍ സമാധാന പദ്ധതിക്കെതിരെ ഫലസ്തീന്‍ പ്രതിഷേധം നാലാം ദിവസവും തുടരുന്നു. വെള്ളിയാഴ്ച ആയിരക്കണക്കിന് ഫലസ്തീനികളാണ് ട്രംപിന്റെ പദ്ധതിയെ അപലപിച്ച് വിവിധ നഗരങ്ങളില്‍ പ്രക്ഷോഭം നടത്തിയത്. വെസ്റ്റ് ബാങ്ക്,കിഴക്കന്‍ ജറൂസലേം,ഗസ്സ മുനമ്പ് എന്നിവിടങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഫലസ്തീന്റെ പതാകയുമേന്തി തെരുവിലറങ്ങി.

അയല്‍രാജ്യമായ ജോര്‍ദാനിലും മൂവായിരത്തിലധികം പേര്‍ പ്രക്ഷോഭങ്ങളില്‍ അണിനിരന്നു. യു.എസിന്റെ പദ്ധതി തള്ളിക്കളയണമെന്നാവശ്യപ്പെട്ട് തലസ്ഥാനമായ അമ്മാനിലാണ് റാലി അരങ്ങേറിയത്. ചൊവ്വാഴ്ചയാണ് ഫലസ്തീനില്‍ ഇസ്രായേലിന് അവകാശങ്ങള്‍ സ്ഥാപിച്ചു നല്‍കുന്ന ഏകപക്ഷീയമായ സമാധാന കരാര്‍ ട്രംപ് പ്രഖ്യാപിച്ചത്.

അതിനു പിന്നാലെ പ്രതിഷേധവുമായി വെസ്റ്റ് ബാങ്കില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഫലസ്തീനിലെ വിവിധ ഗ്രാമങ്ങളിലും പട്ടങ്ങളിലുമെല്ലാം ജനങ്ങള്‍ ഒന്നടങ്കെം പ്രതിഷേധം അറിയിച്ച് തെരുവിലിറങ്ങി. സമരത്തെത്തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം ജറൂസലേമിലെ പഴയ നഗരവും അല്‍ അഖ്സ പരിസരവും അടച്ചു. വിവിധ സ്ഥലങ്ങളില്‍ ഇസ്രായേല്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടി.

Related Articles