Current Date

Search
Close this search box.
Search
Close this search box.

മൂന്നാഴ്ചക്ക് ശേഷം പ്രതിഷേധവുമായി ഫലസ്തീനികള്‍

ഗസ്സ: ഇസ്രയേല്‍ വേലിക്ക് ചുറ്റുമായി ആയിരക്കണക്കിന് ഫലസ്തീനികള്‍ വെള്ളിയാഴ്ച പ്രതിഷേധിച്ചു. മൂന്നാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് പ്രതിഷേധം പുനരാരംഭിക്കുന്നത്. വെള്ളിയാഴ്ച നടന്ന ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ പ്രതിഷേധത്തില്‍ പങ്കുകൊണ്ട പതിനാല് ഫലസ്തീനികള്‍ക്കാണ് ഇസ്രയേല്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് മുറിവേറ്റത്. അവരില്‍ മൂന്ന് പേര്‍ക്ക് വെടിയേറ്റിട്ടുമുണ്ട്. ഗസ്സക്കുമേല്‍ ഇസ്രയേല്‍ ആക്രമണം ശക്തമായതിനെ തുടര്‍ന്ന് അത്യാഹിതം ഒഴിവാക്കുന്നതിനായി നവംബര്‍ പകുതിയോടുകൂടി ഫലസ്തീനികള്‍ പ്രതിഷേധം നിര്‍ത്തിവെക്കുകയായിരുന്നു.

Related Articles