Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ പദ്ധതിക്കെതിരെ വെസ്റ്റ് ബാങ്കില്‍ ആയിരങ്ങളുടെ പ്രതിഷേധം

വെസ്റ്റ് ബാങ്ക്: ട്രംപിന്റെ പശ്ചിമേഷ്യന്‍ സമാധാന പദ്ധതികക്കെതിരെ പ്രതിഷേധവുമായി വെസ്റ്റ് ബാങ്കില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഫലസ്തീനിലെ വിവിധ ഗ്രാമങ്ങളിലും പട്ടങ്ങളിലുമെല്ലാം ജനങ്ങള്‍ ഒന്നടങ്കെം പ്രതിഷേധം അറിയിച്ച് തെരുവിലിറങ്ങി. സമരത്തെത്തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം ജറൂസലേമിലെ പഴയ നഗരവും അല്‍ അഖ്‌സ പരിസരവും അടച്ചു. വെസ്റ്റ് ബാങ്കില്‍ പ്രതിഷേധക്കാരും ഇസ്രായേല്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച ആരംഭിച്ച പ്രക്ഷോഭം വ്യാഴാഴ്ചയും തുടരുകയാണ്.

Related Articles