Current Date

Search
Close this search box.
Search
Close this search box.

സൗദി യുവാവിനെ മസ്ജിദുല്‍ അഖ്‌സയില്‍ നിന്നും പുറത്താക്കി ഫലസ്തീനികള്‍-vedio

ജറൂസലേം: ഇസ്രായേലിന്റെ ക്ഷണം സ്വീകരിച്ച് മസ്ജിദുല്‍ അഖ്‌സ സന്ദര്‍ശിക്കാനെത്തിയ സൗദി പൗരനെ ഫലസ്തീനികള്‍ ചേര്‍ന്ന് ആട്ടിയോടിച്ചു. മുഹമ്മദ് സൗദ് എന്ന യുവാവിനെയാണ് അധിനിവേശ കിഴക്കന്‍ ജറൂസലേമിലെ അഖ്‌സ കോംപൗണ്ടിനുള്ളില്‍ വെച്ച് പുറത്താക്കിയത്. ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം സ്‌പോണ്‍സര്‍ ചെയ്ത ആറംഗം അറബ് പ്രതിനിധി സംഘത്തിലെ അംഗമായിരുന്നു മുഹമ്മദ് സൗദ്. പരമ്പരാഗത അറബികളുടെ വേഷമണിഞ്ഞായിരുന്നു മുഹമ്മദ് സംഘത്തിന്റെ കൂടെ ചേര്‍ന്നത്. തിങ്കളാഴ്ചയാണ് സന്ദര്‍ശക സംഘം അഖ്‌സയിലെത്തിയത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ഫലസ്തീനികള്‍ കസേരകളും കുപ്പികളുമെടുത്ത് അദ്ദേഹത്തിന് നേരെ എറിയുകയും അഖ്‌സയില്‍ നിന്നും പുറത്താക്കുകയും ചെയ്യുകയായിരുന്നു. ജൂതന്മാരുടെ ഒറ്റുകാരന്‍ എന്നാരോപിച്ചായിരുന്നു പുറത്താക്കിയത്.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ‘സൗദിക്കാരനെ ജറൂസലേമില്‍ നിന്നും ചവിട്ടിപുറത്താക്കി’ എന്ന ഹാഷ്ടാഗോടു കൂടിയാണ് വീഡിയോ പ്രചരിക്കുന്നത്. ചെറിയ കുട്ടികളടക്കം ഇദ്ദേഹത്തിനു നേരെ ആക്രോഷിക്കുന്നതും വീഡിയോവില്‍ കാണാം. ഇസ്രായേല്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ നേരത്തെ മുഹമ്മദ് സൗദ് ഞാന്‍ ഇസ്രായേലിനെ സ്‌നേഹിക്കുന്നുവെന്നും ഇസ്രായേലി ജനത എന്റെ കുടുംബത്തെ പോലെയാണെന്നും പറഞ്ഞിരുന്നു. ഇസ്രായേല്‍ സര്‍ക്കാര്‍ അറബ് മാധ്യമപ്രവര്‍ത്തകര്‍ക്കായി ഇസ്രായേല്‍ സന്ദര്‍ശനത്തിനായി അവസരമൊരുക്കിയ പ്രതിനിധി സംഘത്തില്‍പ്പെട്ടയാളാണ് സൗദ്.

Related Articles