Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ജയിലിലെ സമരക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഫലസ്തീന്‍

ജറൂസലം: ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റാമല്ലയിലെ അല്‍ മനാറ ചത്വരത്തില്‍ നിരവധി ഫലസ്തീനികള്‍ ബുധനാഴ്ച പ്രതിഷേധിച്ചു. നിരാഹാര സമരത്തില്‍ കഴിയുന്ന ആറ് തടവുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അവരില്‍ ചിലര്‍ ഗുരുതരമായ അവസ്ഥിയിലുമാണ്.

ഔദ്യോഗികമായി കുറ്റം രേഖപ്പെടുത്തുകയോ വിചാരണ നടത്തുകയോ ചെയ്യാതെ ‘രഹസ്യ വിവരങ്ങളുടെ’ അടിസ്ഥാനത്തില്‍ ഫലസ്തീനികളെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്ന ഇസ്രായേല്‍ നയമായ ‘ഭരണകൂട തടങ്കല്‍’ (Administrative detention) ഉത്തരവിനെതിരെ ആറ് തടവുകാര്‍ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. പ്രതിഷേധത്തില്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ തടവുകാരുടെ കുടുംബങ്ങളും, പ്രാദേശിക സിവില്‍ സമൂഹവും, തടവുകാര്‍ക്കായുള്ള സംഘടനകളും പങ്കെടുത്തു.

നമ്മുടെ നായകന്മാര്‍ പോരാടികൊണ്ടിരിക്കുന്ന ഈ പോരാട്ടം ഓരോ ഫലസ്തീനികള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണ് -ഫലസ്തീന്‍ പ്രിസണ്‍ സൊസൈറ്റി (Palestinian Prisoners’ Socitey) തലവൻ ഖദൂറ ഫാരിസ് പറഞ്ഞു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles