Current Date

Search
Close this search box.
Search
Close this search box.

അല്‍ അഖ്‌സയില്‍ ജുമുഅക്ക് വിലക്ക്; പുറത്ത് നിന്ന് നമസ്‌കരിച്ച് ഫലസ്തീനികള്‍

ജറൂസലേം: മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിക്കുന്നതിന് ഇസ്രായേല്‍ സൈന്യം വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഫലസ്തീനികള്‍ മസ്ജിദിനു പുറത്ത് നിന്ന് ജുമുഅ നടത്തി. വെള്ളിയാഴ്ച പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തിനാണ് മസ്ജിദില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ന്ന് പുറത്തെ ലയണ്‍സ് ഗേറ്റിന് സമീപം വെച്ചാണ് അവര്‍ ജുമുഅ നിര്‍വഹിച്ചത്.

വിശുദ്ധ ഭൂമിയില്‍ നിന്നും തങ്ങളെ അകറ്റി നിര്‍ത്താന്‍ ഒന്നിനുമാവില്ലെന്ന് അവര്‍ പറഞ്ഞു. ഇസ്രായേല്‍ സൈന്യത്തിന്റെ കനത്ത അകമ്പടിയിലാണ് അവര്‍ ജുമുഅ നിര്‍വഹിച്ചത്.

കഴിഞ്ഞ ഏതാനും ദിവസമായി മസ്ജിദുല്‍ അഖ്‌സ കോംപൗണ്ടിലേക്ക് പ്രവേശിക്കുന്നതിന് ഇസ്രായേല്‍ സൈന്യം വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ജുമുഅയും മറ്റു പ്രാര്‍ത്ഥനകളും നിര്‍വഹിക്കാനായി ധാരാളം ഫലസ്തീനികളാണ് അഖ്‌സക്ക് സമീപമുള്ള പ്രവേശന കവാടമായ ബാബ് അല്‍ റഹ്മക്ക് സമീപം എത്താറുള്ളത്.

Related Articles