Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീന്‍ ബാലന്‍ കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്ക്: ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീന്‍ ബാലന്‍ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജനീന്‍ പട്ടണത്തിന് സമീപം നടന്ന ഏറ്റുമുട്ടലിനിടെയാണ് 17കാരനായ മുഹമ്മദ് അബൂ സാലിഹ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയവും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫായും തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ പൗരനെ കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന മുഹമ്മദ് ജറാദാത്തിന്റെ വീട് പൊളിക്കാന്‍ ഞായറാഴ്ച വൈകീട്ട് സൈന്യം എത്തിയപ്പോഴാണ് സീലത്തുല്‍ ഹാരിസിയ ഗ്രാമത്തില്‍ മുഹമ്മദ് അബൂ സാലിഹ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

സൈന്യവും ഫലസ്തീന്‍ തോക്കുധാരികളും പരസ്പരം വെടിയുതിര്‍ത്തയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആസൂത്രിത പൊളിക്കലിന് മുന്നോടിയായ അക്രമാസക്ത കലാപമുണ്ടായതായി സൈന്യം പറഞ്ഞു. നൂറുകണക്കിന് ഫലസ്തീന്‍ സംഘടിക്കുകയും, അവരില്‍ ചിലര്‍ ഇസ്രായേല്‍ സൈന്യത്തിന് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിയുകയും ചെയ്തതായി സൈന്യം പറഞ്ഞു.

ആയുധധാരികളായ വിവിധ കലാപകാരികളെ സൈന്യം തിരിച്ചറിയുകയും, ഭീഷണി ഒഴിവാക്കാന്‍ അവര്‍ക്ക് നേരെ വെടിയുതര്‍ക്കുകയും ചെയ്തു -ബാലന്‍ കൊല്ലപ്പെട്ടത് പരാമര്‍ശിക്കാതെ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. പത്തോളം ഫലസ്തീനികള്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles