Current Date

Search
Close this search box.
Search
Close this search box.

15 മാസത്തെ ജയിൽ വാസം; ഫലസ്തീൻ വിദ്യാർഥിയെ ഇസ്രായേൽ സൈന്യം വിട്ടയച്ചു

ജറുസലം: പതിനഞ്ച് മാസത്തെ ജയിൽ വാസത്തിന് ശേഷം ഫലസ്തീൻ വിദ്യാർഥിനിയെ ഇസ്രായേൽ സൈന്യം വിട്ടയച്ചു. ഡെമോക്രാറ്റിക് പ്രോ​ഗസീവ് സ്റ്റുഡന്റ് പോൾ അം​ഗമാണെന്ന് ആരോപിച്ച് 2019 ആ​ഗസ്റ്റിലാണ് മെയ്സ് അബു ഘോഷ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ബിർസീത്ത് സർവകലാശയിലെ ജേണലിസം വിദ്യാർഥിയാണ് 22കാരിയായ മെയ്സ് അബു ഘോഷ്. ഇസ്രായേൽ അധിനിവേശത്തിനെതിരായി വിദ്യാർഥി പ്രവർത്തനിങ്ങളിൽ പങ്കുകൊള്ളുന്ന, ഇസ്രായേൽ സൈന്യം നിരോധിച്ച വിദ്യാർഥി കൂട്ടായ്മയാണത്.

2000 ഷെക്കൽ (600 ഡോളർ) പിഴ നൽകിയതിന് ശേഷം, അധിനിവേശ വെസ്റ്റ് ബാങ്ക് ന​ഗരമായ ജനീന് വടക്ക് ജലമ അതിർത്തിയിലെ ദാമൻ ജയിലിൽ നിന്ന് തിങ്കളാഴ്ചയാണ് മെയ്സ് അബു ഘോഷ് മോചിപ്പിക്കപ്പെടുന്നത്.

 

Related Articles