Current Date

Search
Close this search box.
Search
Close this search box.

അല്‍ അഖ്‌സ ഇല്ല; വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗം ഉള്‍പ്പെടുന്നതാണ് ഫലസ്തീന്‍: ട്രംപ്

വാഷിങ്ടണ്‍: കിഴക്കന്‍ ജറൂസലേം ആസ്ഥാനമായുള്ള അധിനിവേശ വെസ്റ്റ് ബാങ്കിന്റെ 90 ശതമാനത്തോളം ഉള്‍പ്പെടുന്നതാണ് ഫലസ്തീന്‍ രാജ്യമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം, മുസ്‌ലിംകളുടെ പുണ്യ കേന്ദ്രവും ഫലസ്തീന്റെ ആസ്ഥാനവുമായി കണക്കാക്കുന്ന മസ്ജിദുല്‍ അഖ്‌സ ഉള്‍പ്പെടുന്ന പ്രദേശം ഇതില്‍ വരില്ലെന്നാണ് ട്രംപ് പറഞ്ഞു വെച്ചത്. ബുധനാഴ്ച ഇസ്രായേല്‍ ടെലിവിഷന്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഇത്തരം പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്ലാന്‍ പ്രസിദ്ധീകരിച്ച് പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ട്രംപ് ഭരണകൂടം. എന്നാല്‍ ഇതിന്റെ ഉള്ളടക്കത്തെക്കുറിച്ച് ദുരൂഹത നിലനില്‍ക്കുന്നുണ്ട്.

അതേസമയം പ്ലാനില്‍ വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ അനധികൃതമായി കൈയേറിയ ജൂത കുടിയേറ്റങ്ങള്‍ നീക്കം ചെയ്യാനും ഇത്തരം നിര്‍മാണങ്ങള്‍ അവസാനിപ്പിക്കാനും സൂചനയുണ്ട്. പശ്ചിമേഷ്യന്‍ സമാധാന പ്ലാനിന്റെ ഭാഗമായാണ് ട്രംപ് ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Related Articles