Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ വെടിവെച്ച ഫലസ്തീന്‍ യുവാവ് മരിച്ചു

ഗസ്സ മുനമ്പ്: ഗസ്സയെ ഇസ്രായേലില്‍ നിന്ന് വേര്‍തിരിക്കുന്ന വേലിക്ക് സമീപം ഇസ്രായേല്‍ സേനയുമായുണ്ടായ കഴിഞ്ഞ വാരാന്ത്യത്തിലെ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ഫലസ്തീന്‍ യുവാവ് മരിച്ചതായി ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച പുതിയ പ്രതിഷേധത്തിന് ഫലസ്തീനികള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.

ഇസ്രായേല്‍ വെടിയേറ്റ് നിരവധി ഫലസ്തീനികള്‍ക്ക് പരിക്കേറ്റ ശനിയാഴ്ചയിലെ സംഭവത്തെ തുടര്‍ന്ന് 32കാരനായ ഉസാമ ഖാലിദ് ദിയാഅ് മരിച്ചു -മന്ത്രാലയം അറിയിച്ചു. ഏറ്റുമട്ടലില്‍ ഇസ്രായേല്‍ സൈനികന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഉപരോധം പിന്‍വലിക്കുന്നതിനും, 11 ദിവസത്തെ ആക്രമണത്തിന് ശേഷം ഗസ്സയുടെ പുനര്‍നിര്‍മാണത്തിനുമായി ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന നടപടിയുടെ ഭാഗമായാണ് മേഖലയില്‍ ഫലസ്തീനികള്‍ പ്രതിഷേധിച്ചത്.

Related Articles