Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ചികിത്സ നിഷേധിച്ചതിനാല്‍ നാല് രോഗികള്‍ മരിച്ചതായി മനുഷ്യാവകാശ സംഘടന

ഗസ്സ: ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പില്‍ രോഗികള്‍ക്ക് ഇസ്രായേല്‍ അധികൃതര്‍ ചികിത്സ നിഷേധിക്കുന്നതിനാല്‍ കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ നാല് ഫലസ്തീനികള്‍ മരിച്ചതായി ഫലസ്തീന്‍ മനുഷ്യാവകാശ സംഘടന. മൂന്ന് കുട്ടികളുള്‍പ്പെടെ നാല് ഫലസ്തീനികളാണ് ചികിത്സ ലഭ്യമാകാത്തതിനാല്‍ മരണപ്പെട്ടതെന്ന് മനുഷ്യാവകാശ സംഘടന അറിയിച്ചു.

വടക്കന്‍ ഗസ്സയിലെ ബൈത്ത് ഹനൂന്‍ ക്രോസിങ് നിയന്ത്രിക്കുന്ന ഇസ്രായേല്‍ അധികൃതര്‍ രോഗികളെ ചികിത്സിക്കായി പ്രദേശത്തിനു പുറത്തെത്തിക്കാന്‍ വിസമ്മതിക്കുന്നതിനാല്‍, ഈ വര്‍ഷാരംഭം മുതല്‍ മൂന്ന് കുട്ടികളടക്കം നാല് ഫലസ്തീനികള്‍ മരിച്ചതായി അല്‍മീസാന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ സമീര്‍ സഖൂത്ത് പറഞ്ഞു.

1949ലെ നാലാം ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം, അധിനിവേശ പ്രദേശങ്ങളിലെ ആരോഗ്യപരിരക്ഷ അധികൃതരുടെ ബാധ്യതയായതിനാല്‍ മരണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേലിനാണെന്ന് സഖൂത്ത് കൂട്ടിച്ചേര്‍ത്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles