Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ വാഗ്ദാനം ചെയ്ത 10 കോടി ഡോളര്‍ നിരസിച്ച് ഫലസ്തീനി

വെസ്റ്റ്ബാങ്ക്: ജൂത കുടിയേറ്റ ഭരണകൂടത്തില്‍ നിന്നുള്ള വിവിധങ്ങളായ പ്രലോഭനങ്ങളില്‍ അടിപതറുന്നവരല്ല ഫലസ്തീനികള്‍. ജനിച്ച മണ്ണിനായി മരണം വരെ പോരാടുന്ന ഖുദ്‌സിന്റെ സംരക്ഷണം ഏറ്റെടുത്ത ഫല്‌സതീനികള്‍ ഇസ്രായേലിന്റെ അധിനിവേശത്തെ എന്തു വിലകൊടുത്തും ചെറുക്കുന്നവരാണ്. അതുകൊണ്ടാണ് വെസ്റ്റ് ബാങ്ക് നഗരമായ ഹെബ്രോണിലെ തന്റെ വീട് വിട്ടുനല്‍കാന്‍ ഇസ്രായേലി പൗരന്‍ വാഗ്ദാനം ചെയ്ത 10 കോടി ഡോളര്‍ (ഏകദേശം 711 കോടി) ഫലസ്തീനിലെ അബ്ദുല്‍ റഊഫ് അല്‍ മുഹ്തസബ നിര്‍ദാക്ഷ്യണ്യം നിരസിച്ചു തള്ളിയത്.

വെസ്റ്റ് ബാങ്കില്‍ സ്ഥിതി ചെയ്യുന്ന തന്റെ ചെറിയ വീട് വിലക്ക് വാങ്ങാന്‍ വേണ്ടിയാണ് ഇസ്രായേലി പൗരന്‍ കോടികള്‍ വിതറി പ്രലോഭിപ്പിച്ചത്. എന്നാല്‍ പിറന്ന നാടിനു വേണ്ടി പോരാടാനിറങ്ങിയ ഫലസ്തീനികളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ജൂതസമൂഹം വീണ്ടും തോറ്റുപോകുന്ന കാഴ്ചയാണ് ഇതിലൂടെ നാം കണ്ടത്. റഊഫിന്റെ വീടും കടയും വിട്ടു നല്‍കാനാണ് ഇത്രയും തുക വാഗ്ദാനം ചെയ്തത്.

വെസ്റ്റ് ബാങ്ക് പഴയ നഗര മധ്യത്തിലെ ഇബ്രാഹിമി മസ്ജിദ് കാണാവുന്ന ദൂരത്തിലുള്ള തന്റെ വീടിനും കടക്കുമായി നേരത്തേയും ഇസ്രായേലികള്‍ വന്‍ തുക വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും റഊഫ് അതൊക്കെയും നിരസിക്കുകയായിരുന്നു.

‘തന്റെ ഭൂമിയെയോ ജനതയേയോ വഞ്ചിക്കാന്‍ തനിക്കാവില്ല. 10 കോടി ഡോളര്‍ താന്‍ നിരസിച്ചു. പണം നല്ലതാണ് അതു ശുദ്ധമാണെങ്കില്‍ മാത്രം’ റഊഫ് മുഹ്തസബ പറയുന്നു. 60 ലക്ഷം ഡോളറായിരുന്നു തനിക്ക് ആദ്യം വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ താന്‍ വഴങ്ങാതായതോടെ നാലു കോടി ഡോളറിലേക്കും 10 കോടി ഡോളറിലേക്കും ഉയരുകയായിരുന്നു. ഇബ്രാഹിമി മസ്ജിദിന്റെ സംരക്ഷകനായി താന്‍ ഇവിടെ തദന്നെ തുടരുമെന്നും എത്ര പണം തന്നാലും തന്റെ നിലപാട് മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles