Current Date

Search
Close this search box.
Search
Close this search box.

മഹ്മൂദ് അബ്ബാസ് ഇറാഖ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ബാഗ്ദാദ്: ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ അല്‍ മഹ്ദിയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ഇറാഖ് സന്ദര്‍ശന വേളയിലായിരുന്നു കൂടിക്കാഴ്ച. ജറൂസലേമില്‍ നടക്കുന്ന ഇസ്രായേലിന്റെ അതിക്രമത്തെക്കുറിച്ചും ഫലസ്തീനിലെ വികസനങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫലസ്തീന്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമായി മേഖലയില്‍ നിന്നും എല്ലാവിധ പിന്തുണയും ഇറാഖ് നല്‍കുമെന്ന് ചര്‍ച്ചയില്‍ മഹ്ദി പറഞ്ഞു. ഇന്ന് ഇറാഖ് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് അല്‍ ഹല്‍ബുസിയുമായി ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ വെച്ച് ചര്‍ച്ച നടത്തി.

Related Articles