Current Date

Search
Close this search box.
Search
Close this search box.

യു.എസ്-യു.എന്‍ കരാര്‍ റദ്ദാക്കണമെന്ന് ഫലസ്തീനികള്‍

ഗസ്സ: ഫലസ്തീനിലെ അഭയാര്‍ഥികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന യു.എന്‍ ഏജന്‍സിയായ ആര്‍.ഡബ്ല്യൂ.എയും യു.എസും തമ്മില്‍ ഒപ്പുവെച്ച കരാര്‍ റദ്ദാക്കണമെന്ന് ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പിലെ ഫലസ്തീനികള്‍. തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതാണ് കരാറെന്ന് ഫലസ്തീനികള്‍ പറഞ്ഞു. യു.എന്‍.ആര്‍.ഡബ്ല്യൂ.എ (UN Relief and Works Agency) ആസ്ഥാനത്തിന് മുമ്പില്‍ നിരവധി പേര്‍ ചൊവ്വാഴ്ച പ്രതിഷേധിച്ചു. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും യു.എന്‍.ആര്‍.ഡബ്യൂ.എയും ഒപ്പുവെച്ച രണ്ട് വര്‍ഷത്തെ കര്‍മ പദ്ധതിയായി സഹകരണ പദ്ധതി (Framework for Cooperation) നിര്‍ത്തിവെക്കണമെന്നാണ് ഫലസ്തീനികള്‍ ആവശ്യപ്പെടുന്നത്.

‘അഭയാര്‍ഥികളുടെ തരിച്ചുവരാനുള്ള അവകാശങ്ങള്‍ റദ്ദുചെയ്യുന്നു’, ‘യു.എസ്-യു.എന്‍.ആര്‍.ഡബ്യൂ.എ കരാര്‍ ഞങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുന്നു’, ‘മടങ്ങാനുള്ള അവകാശം മാറ്റമില്ലാത്തതാണ്. അത് ഞങ്ങള്‍ ഉപേക്ഷിക്കില്ല’ -എന്നീ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി ഫലസ്തീനികള്‍ പ്രതിഷേധിക്കുകയായിരുന്നു.

2021-2022 കാലയളവിലേക്കായി യു.എസും യു.എന്‍.ആര്‍.ഡബ്ല്യൂ.എയും ഒപ്പുവെച്ച കരാറാണ് സഹകരണ പദ്ധതി. ട്രംപ് ഭരണകൂടം നിര്‍ത്തിവെച്ച അഭയാര്‍ഥി സമിതിക്കുള്ള സാമ്പത്തിക സഹായം പുനഃരാരംഭിക്കുന്നത് മുന്‍നിര്‍ത്തിയുള്ള പദ്ധതിയാണിത്. ജൂലൈയില്‍ ഒപ്പുവെച്ച പദ്ധതി പ്രകാരം യു.എന്‍.ആര്‍.ഡബ്ല്യൂ.എക്ക് യു.എസ് 135 മില്യണ്‍ ഡോളര്‍ അധിക സഹായം നല്‍കിയിരുന്നു.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles