Current Date

Search
Close this search box.
Search
Close this search box.

യൂറോപ്യന്‍ യൂണിയന്റെ വ്യവസ്ഥകളോടെയുള്ള ഫണ്ടിങ് നിരസിച്ച് ഫലസ്തീന്‍

ജറൂസലേം: ഫലസ്തീനായുള്ള സോപാധിക സാമ്പത്തിക സഹായം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് ഫലസ്തീന്‍ സിവില്‍ സൊസൈറ്റി. ‘തീവ്രവാദ വിരുദ്ധ ഉപാധി’യെന്ന മറവില്‍ നടത്തുന്ന ഫണ്ട് വിതരണം തള്ളിക്കളയാനാണ് ഫലസ്തീന്‍ ജനത ആഹ്വാനം ചെയ്യുന്നത്. അത്തരത്തിലുള്ള ഫണ്ടിങ് ആവശ്യമില്ലെന്നും അത് നിരുത്സാഹപ്പെടുത്തണമെന്നും സംഘടന മുന്നോട്ടുവെച്ചു. കഴിഞ്ഞ വര്‍ഷമാണ് യൂറോപ്യന്‍ യൂണിയന്‍ ഫലസ്തീന് ഫണ്ട് നല്‍കുന്നതില്‍ ചില നിബന്ധനകള്‍ മുന്നോട്ടു വെച്ചത്.

ഫലസ്തീനിലെ ഏഴ് രാഷ്ട്രീയ പാര്‍ട്ടികള്‍ തീവ്രവാദ ഗ്രൂപ്പുകള്‍ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയായിരുന്നു ഇത്. ഫലസ്തീന്‍ സിവില്‍ സൊസൈറ്റി ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് നിരീക്ഷിക്കാനും ഇ.യു ആവശ്യപ്പെട്ടു. ഇസ്രായേല്‍ അധിനിവേശത്തിനെതിരായ ഫലസ്തീന്‍ ദേശീയ പോരാട്ടത്തെ പ്രതിസ്ഥാനത്താക്കുകയും ഇത്തരം സംഘടനകളെ കുറ്റവാളിയാക്കുകയുമാണ് ഇതിലൂടെ യൂറോപ്യന്‍ യൂണിയന്‍ ചെയ്തത്.

Related Articles