വെസ്റ്റ് ബാങ്ക്: ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് ശനിയാഴ്ച കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം സെന്‍ട്രല്‍ വെസ്റ്റ് ബാങ്കില്‍ വെച്ചാണ് ഫലസ്തീന്‍ യുവാവിന് വെടിയേറ്റതെന്ന് ഫലസ്തീന്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
റാമല്ലയിലെ സില്‍വാദ് പട്ടണത്തില്‍ പതിനാറുകാരനായ മുഹമ്മദ് അബ്ദുല്ല അസ്സാഹിറിന് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് സൈന്യത്തിന്റെ വെടിയേറ്റു. ശനിയാഴ്ച രാവിലെയാണ് കൊല്ലപ്പെട്ടത് -ഫലസ്തീന്‍ ടി.വി വ്യക്തമാക്കി.
അബ്ദുല്ല അസ്സാഹിറിന്റെ കൊലപാതകം ഇസ്രായേല്‍ സ്ഥിരീകരിക്കുകയോ വെടിയേറ്റതിന്റെ കാരണം വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. വെള്ളിയാഴ്ചത്തെ ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ അടിച്ചമര്‍ത്തലിനിടെ 130ലധികം പേര്‍ക്ക് പരിക്കേറ്റതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp