Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായുള്ള വാക്‌സിന്‍ കരാര്‍ ഫലസ്തീന്‍ റദ്ദാക്കി

ജറൂസലം: ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേലുമായുള്ള കരാര്‍ റദ്ദാക്കിയതായി ഫലസ്തീന്‍. ഉടന്‍ തന്നെ കാലാവധി തീരുന്ന ഡോസുകള്‍ വാങ്ങാന്‍ താല്‍പര്യമില്ലെന്ന് ഫല്‌സീതന്‍ അറിയിച്ചു. ഇസ്രായേലുമായുള്ള കരാര്‍ പ്രഖ്യാപിച്ചതിന് ശേഷം ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. നിലവാരം കുറഞ്ഞ വാക്‌സിനുകളാണ് സ്വീകരിക്കുന്നതെന്നും, അവ ഫലപ്രദമല്ലെന്നുമുള്ള വിമര്‍ശനം ഉയരുകയായിരുന്നു.

ഇന്ന് വൈകുന്നേരം ആരോഗ്യ മന്ത്രാലയത്തിന്റെ സാങ്കേതിക വിഭാഗം ഇസ്രായേലില്‍ നിന്ന് സ്വീകരിച്ച ഫൈസര്‍ വാക്‌സിനുകളുടെ ആദ്യ ഗണം പരിശോധിച്ച ശേഷം 90000 ഡോസുകള്‍ കരാറിലെ നിര്‍ദിഷ്ട വിശേഷണങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് വ്യക്തമായി -ഫലസ്തീന്‍ അതോറിറ്റി വക്താവ് ഇബ്‌റാഹീം മെല്‍ഹം ആരോഗ്യ മന്ത്രി മയ് അല്‍ കൈലയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വെള്ളിയാഴ്ച പറഞ്ഞു.

Related Articles