Current Date

Search
Close this search box.
Search
Close this search box.

ശൈഖ് ജര്‍റാഹ് സംരക്ഷിക്കണമെന്ന് യു.എന്നിനോട് ആവശ്യപ്പെട്ട് ഫലസ്തീന്‍

ജറൂസലം: അധിനിവേശ ജറൂസലമിലെ ശൈഖ് ജര്‍റാഹ് പരിസരപ്രദേശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്‍ സെക്രട്ടറി ജനറല്‍, സുരക്ഷാ സമിതി പ്രസിഡന്റ്, ജനറള്‍ അസംബ്ലി പ്രസിഡന്റ് എന്നിവര്‍ക്ക് കത്തെഴുതി ഫലസ്തീന്‍.

‘ശൈഖ് ജര്‍റാഹും വിശുദ്ധ സ്ഥലങ്ങളും സംരക്ഷിക്കാന്‍ ഫലസ്തീനികള്‍ ആവശ്യപ്പെടുന്നു’ എന്ന തലവാചകത്തോടെ മൂന്ന് യു.എന്‍ ഉദ്യോഗസ്ഥര്‍ക്ക് യു.എന്നിലെ ഫലസ്തീന്‍ രാഷ്ട്ര സ്ഥിര നിരീക്ഷകന്‍ റിയാദ് മന്‍സൂര്‍ ചൊവ്വാഴ്ച കത്ത് അയച്ചതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ വഫാ റിപ്പോര്‍ട്ട് ചെയ്തു.

നിസ്സഹായരായ ഫലസ്തീന്‍ ജനതക്കെതിരെ ഇസ്രായേല്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ കുറിച്ച് മുന്‍സൂര്‍ കത്തിലൂടെ യു.എന്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. അധിനിവേശ ജറൂസലമിലെ ജനതക്കെതിരെ ആക്രമണം നടക്കുന്നു. ക്രിസ്ത്യന്‍ വിശുദ്ധ സ്ഥലങ്ങളെ ലക്ഷ്യംവെക്കുന്നു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലെന്ന പൂര്‍ണ വിശ്വാസമാണ് ഇസ്രായേലിനുള്ളത് -അദ്ദേഹം കത്തില്‍ പറയുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles