Current Date

Search
Close this search box.
Search
Close this search box.

യു.എസ് സെക്രട്ടറിക്ക് കൈകൊടുക്കാതെ വിദ്യാര്‍ഥിനി; വിഡിയോ വൈറല്‍

വാഷിങ്ടണ്‍: ബിരുദദാന ചടങ്ങിനിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച് ഫലസ്തീന്‍-അമേരിക്കന്‍ വിദ്യാര്‍ഥിനി നൂറാന്‍ അല്‍ഹംദാന്‍. ഇസ്രായേലിന് യു.എസ് പിന്തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ജോര്‍ഡ്ടൗണ്‍ സര്‍വകലാശാലയിലെ എഡ്മണ്ട് എ. വാല്‍ഷ് സ്‌കൂള്‍ ഓഫ് ഫോറീന്‍ സര്‍വീസിലെ ബിരുദദാരിയായ നൂറാന്‍ അല്‍ഹംദാന്‍ ആന്റണി ബ്ലിങ്കന് കൈനല്‍കാന്‍ വിസമ്മതിച്ചത്.

‘വിമോചനവും വീണ്ടെടുപ്പും വരെ ചെറുത്തുനില്‍പ്പ്. രക്തസാക്ഷിയായ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബൂ ആഖിലയെ ഞങ്ങള്‍ ആദരിക്കുന്നു’ എന്നീ പോസ്റ്ററുകള്‍ ഉയര്‍ത്തി നൂറാന്‍ അല്‍ഹംദാന്‍ കൂട്ടുകാരികള്‍ക്കൊപ്പം ബിരുദദാന ചടങ്ങില്‍ ശനിയാഴ്ച പ്രതിഷേധിക്കുകയായിരുന്നു.

https://twitter.com/nooranhamdan/status/1528132805049339904

അധിനിവേശ വെസ്റ്റ് ബാങ്കിലെ ജനീന്‍ നഗരത്തില്‍ ഇസ്രായേല്‍ അതിക്രമം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അല്‍ജസീറ മാധ്യമപ്രവര്‍ത്തകയായ ഷിറീന്‍ അബൂ ആഖിലയെ ഇസ്രായേല്‍ സൈന്യം വെടിവെച്ച് കൊലപ്പെടുത്തകയായിരുന്നു. ആരാണ് അവരെ വെടിവെച്ചതെന്ന് വ്യക്തമല്ലെന്നും ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഇസ്രായേല്‍ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW

Related Articles