Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ശിശു ദിനത്തില്‍ 140 കുട്ടികള്‍ ഇസ്രായേല്‍ ജയിലില്‍ തന്നെ

വെസ്റ്റ്ബാങ്ക്: ഏപ്രില്‍ അഞ്ചിനാണ് ഫലസ്തീന്‍ ദേശീയ ശിശു ദിനം ആഘോഷിക്കപ്പെടാറുള്ളത്. ഈ ദിനത്തിലും 140ലധികം ചെറിയ കുട്ടികള്‍ ഇസ്രായേല്‍ ജയിലുകളില്‍ കഴിയുകയാണ്. ഫലസ്തീന്‍ പ്രിസണേഴ്‌സ് ക്ലബ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതില്‍ രണ്ട് പേര്‍ ഭരണകൂടത്തിന്റെ നേരിട്ടുളള തടങ്കലിലാണ്.

എല്ലാ വര്‍ഷവും 500നും 700നും ഇടയില്‍ കുട്ടികളെയാണ് ഇസ്രായേല്‍ സൈനിക കോടതിയില്‍ പ്രോസിക്യൂട്ട് ചെയ്യാറുള്ളതെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 21 വരെയുള്ള കണക്ക് പ്രകാരം 230 ഫലസ്തീന്‍ കുട്ടികളെയാണ് ഇസ്രായേല്‍ അധിനിവേശ സൈന്യം അറസ്റ്റ് ചെയ്തത്. ഇതില്‍ കൂടുതല്‍ പേരെയും ജറൂസലേമില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ എല്ലാവരും 18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവരാണ്.

ഇസ്രായേലി കുടിയേറ്റക്കാര്‍ ഫലസ്തീന്‍ കുട്ടികളെ പീഡിപ്പിക്കുകയും ഇസ്രായേല്‍ സേന അവരെ നിരന്തരം അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്യുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും കൂടാതെ ഇവിടങ്ങളില്‍ യു.എസ് സൈനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നിടത്തോളം യു.എസ് നിയമത്തിന്റെ ആവര്‍ത്തിച്ചുള്ള ലംഘനങ്ങളാണെന്നും മുന്‍ യു.എസ് സെനറ്റ് ഉദ്യോഗസ്ഥനായ ഡിലാന്‍ വില്യംസ് പറഞ്ഞു.

Related Articles