NewsWorld Wide

ജയിലില്‍ നിന്നും ബീജം കടത്തി ഗര്‍ഭം ധരിച്ച ഫലസ്തീന്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

ജറൂസലേം: സയണിസ്റ്റ് ഭരണകൂടം ഫലസ്തീന്‍ പുരുഷന്മാരെ ഒന്നടങ്കം അറസ്റ്റു ചെയ്ത് ജയിലില്‍ അടക്കുമ്പോഴും അതിജീവനത്തിന്റെ കഥകളാണ് അവിടെ നിന്നും കേള്‍ക്കുന്നത്. ഫലസ്തീന്‍ ഭരണകൂടം അറസ്റ്റു ചെയ്ത് ജയിലിലടച്ച ഭര്‍ത്താവിന്റെ ബീജം കൊണ്ട് ഗര്‍ഭം ധരിച്ച് പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. ഖുദ്‌സ് പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

38കാരനായ ഫഹ്മി മഷാഹ്‌റയാണ് തന്റെ ബീജം ജയിലില്‍ നിന്നും ഒളിച്ചുകടത്തി ഭാര്യയെ ഗര്‍ഭം ധരിപ്പിച്ചത്. കഴിഞ്ഞ ദിവസം ജറൂസലേമിലെ അല്‍ മഖാസിദ് ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് ഈദ് എന്ന പേരും നല്‍കി. നേരത്തെയും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

2002 മുതല്‍ ഫഹ്മിയും അദ്ദേഹത്തിന്റെ സഹോദരനും ഇസ്രായേലില്‍ ജയിലിലാണ്. ഫലസ്തീന്‍ പ്രതിരോധ സേനയെ സഹായിച്ചു എന്ന കുറ്റത്തിന് ജീവപര്യന്തം തടവിനു ശിക്ഷിച്ചിരിക്കുകയാണ് ഇരുവരെയും. ഫഹ്മിക്ക് അഞ്ചു വയസ്സുകാരിയായ മറ്റൊരു മകളുമുണ്ട്. ഇവളെയും ഇത്തരത്തില്‍ ജയിലില്‍ നിന്നും ബീജം കടത്തിയാണ് ഗര്‍ഭം ധരിച്ചതെന്നും ഖുദ്‌സ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രായേല്‍ സൈന്യം വിവിധ മാര്‍ഗങ്ങളിലൂടെ ഫലസ്തീന്‍ യുവതയെയും ജനതയെയും അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ശ്രമിക്കുമ്പോള്‍ ഇസ്രായേലിന് സ്വപ്‌നം പോലും കാണാനാവാത്ത വിധം ചെറുത്തുനില്‍പ്പിന്റെയും വ്യത്യസ്തമായ പ്രതിരോധത്തിന്റെയും കഥകളാണ് ഫലസ്തീനില്‍ നിന്നും കാണുന്നത്.

Facebook Comments
Related Articles
Show More
Close
Close