Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ ഫലസ്തീനി കൊല്ലപ്പെട്ടു

ജറൂസലേം: ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ അലയുമ്പോഴും തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നേറുകയാണ് ഇസ്രായേല്‍ സൈന്യം. കോവിഡ് കാലത്തും ഇസ്രായേലിന്റെ വെടിയേറ്റ് മറ്റൊരു ഫലസ്തീനി കൂടി കൊല്ലപ്പെട്ടു. മൂന്നാഴ്ച മുന്‍പ് വെടിയേറ്റ് പരുക്കേറ്റ ഫലസ്തീനിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പ്രക്ഷോഭം നടത്തിയതിനാണ് 22കാരനാണ് ഇസ്ലാം ദെയ്കാതിനെ വെടിവെച്ചത്. പ്രക്ഷോഭകര്‍ക്കു നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. മാര്‍ച്ച് 11ന് നബ്ലസില്‍ വെച്ചായിരുന്നു പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നത്. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. തുടര്‍ന്ന് വഫ ന്യൂസ് ഏജന്‍സിയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. റബ്ബര്‍ ആവരണമുള്ള ബുള്ളറ്റ് ഏറ്റാണ് ഇസ്‌ലാം കൊല്ലപ്പെട്ടത്.

Related Articles