Current Date

Search
Close this search box.
Search
Close this search box.

ഹമാസുമായി അനുരഞ്ജനത്തിന് തയാറെന്ന് ഫലസ്തീന്‍

ഗസ്സ: ഹമാസുമായി അനുരഞ്ജനത്തിന് തയാറെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതിയ്യ പറഞ്ഞു. ഫലസ്തീന്‍ സര്‍ക്കാരും ഫതഹ് മൂവ്‌മെന്റും ഗസ്സയിലെ ഇസ്‌ലാമിക് സംഘടനയായ ഹമാസുമായി മധ്യസ്ഥ ശ്രമങ്ങള്‍ക്ക് തയാറാണ്. ചൊവ്വാഴ്ച ഷതിയ്യ പറഞ്ഞു. ഫലസ്തീന്‍ ഇലക്ഷന്‍ കമ്മീഷന്‍ തലവനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

വിഭജനം എന്നത് ഫലസ്തീന്‍ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ്. ഹമാസുമായുള്ള നമ്മുടെ അനുരഞ്ജന നയം വളരെ വ്യത്യസ്തമാണ്. ബാക്കി കാര്യങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ ജനം തീരുമാനിക്കട്ടെ-അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ വിഭജനം അവസാനിപ്പിക്കാനുള്ള ഏക വഴി തെരഞ്ഞെടുപ്പാണ്. അധിനിവേശ കിഴക്കന്‍ ജറൂസലേമില്‍ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഏറ്റവും വെല്ലുവിളിയുള്ള കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles