Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ ബഫര്‍ സോണില്‍ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം ശക്തം

ഗസ്സ സിറ്റി: ഗസ്സ-ഇസ്രായേല്‍ ബഫര്‍ സോണില്‍ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കി ഫലസ്തീനികള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി വെള്ളിയാഴ്ചകളില്‍ നടക്കുന്ന ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേര്‍ണ്‍സിന്റെ ഭാഗമായുള്ള റാലിയാണ് ശക്തിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടന്ന സമരത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

ഉപരോധം തകര്‍ത്ത് മടങ്ങിപ്പോവുക എന്ന മുദ്രാവാക്യമുയര്‍ത്തി ഗസ്സ ദേശീയ അതോറിറ്റിയുടെ (NARBS) നേതൃത്വത്തിലാണ് സമരം സംഘടിപ്പിക്കുന്നത്. ‘ഞങ്ങളുടെ ഐക്യത്താല്‍ നിങ്ങളുടെ ഉപരോധം വീഴും’ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു റാലി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് എല്ലാ വെള്ളിയാഴ്ചകളിലും ഗസ്സ-ഇസ്രായേല്‍ അതിര്‍ത്തി വേലിക്കു സമീപം ഫലസ്തീനികള്‍ പ്രതിഷേധ റാലികള്‍ ആരംഭിച്ചത്. റാലിക്കു നേരെ ഇസ്രായേല്‍ സൈന്യം വെടിവെപ്പും ആക്രമവും അഴിച്ചു വിടുക പതിവാണ്.

Related Articles