Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ സര്‍ക്കാര്‍ പുതിയ ഉപപ്രധാനമന്ത്രിയെ നിയമിച്ചു

ജറൂസലേം: ഫലസ്തീന്‍ പ്രസിഡന്‍ഷ്യല്‍ വക്താവ് നബീല്‍ അബു റുദൈനയെ പുതിയ ഡെപ്യൂട്ടി പ്രധാനമന്ത്രിയായി നിയമിച്ചു. ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെയും ചുമതല ഇദ്ദേഹത്തിനാണ്. റാമല്ല ആസ്ഥാനമായുള്ള റാമി ഹംദല്ലയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ് പുതിയ മന്ത്രിയെ തെരഞ്ഞെടുത്തത്. ഫലസ്തീനിലെ വഫ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും റാമി ഹംദല്ലയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. വ്യാഴാഴ്ച മുതല്‍ അബൂ റുദൈന പുതിയ പദവികള്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ വക്താവ് യൂസുഫ് അല്‍ മഹ്മൂദ് പറഞ്ഞു. ഫലസ്തീനിലെ ഫതഹ് മൂവ്‌മെന്റ് കേന്ദ്ര കമ്മിറ്റിയിലെ ദീര്‍ഘകാല അംഗമാണ് 66കാരനായ അബൂ റുദൈന.

Related Articles