Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ നിയന്ത്രണങ്ങള്‍ക്കിടയിലും ഫലസ്തീനില്‍ ക്രിസ്മസ് ആഘോഷം

ഗസ്സ സിറ്റി: ഇസ്രായേല്‍ അധിനിവേശ ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ഫലസ്തീനിലെ ക്രൈസ്തവ സമൂഹം ക്രിസ്മസ് ആഘോഷിച്ചു. ഗസ്സയിലെ ന്യൂനപക്ഷമായ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളാണ് പള്ളികളില്‍ കുര്‍ബാന കൂടിയും കേക്ക് മുറിച്ചും മറ്റു ആഘോഷ പരിപാടികളിലേര്‍പ്പെട്ടും ക്രിസ്മസ് കൊണ്ടാടിയത്.

അതേസമയം, ക്രൈസ്തവര്‍ പുണ്യസ്ഥലമായി കരുതുന്ന ബത്‌ലഹേമില്‍ അവര്‍ക്ക് ഇത്തവണയും ക്രിസ്മസിന് പ്രവേശനാനുമതി ഇസ്രായേല്‍ നിഷേധിച്ചു. ബത്‌ലഹേമിനടുത്ത നഗരമായ മാംഗര്‍ സ്‌ക്വയറില്‍ അലങ്കരിച്ച ക്രിസ്മസ് ട്രീ ഒരുക്കി. ഇവിടെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഒരുമിച്ചു കൂടി ആഘോഷങ്ങളിലേര്‍പ്പെട്ടു. ആയിരക്കണക്കിന് വിദേശികളും ടൂറിസ്റ്റുകളും ആഘോഷത്തിന് ഒപ്പം കൂടി.

വെസ്റ്റ് ബാങ്കിലുള്ള ബന്ധുക്കളെ കാണാന്‍ ഉപരോധ ഗസ്സ മുനമ്പിലെ കുടുംബങ്ങളെ തടയപ്പെട്ടു. ഗസ്സ ഉപരോധത്തിന് മുമ്പ് പ്രൗഢമായി തന്നെ ക്രിസ്മസ് ആഘോഷിച്ചിരുന്നെന്നും അടുത്ത ക്രിസ്മസ് ബത്‌ലഹേമില്‍ വച്ച് ആഘോഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഗസ്സന്‍ നിവാസികള്‍ പറഞ്ഞു.

Related Articles