Current Date

Search
Close this search box.
Search
Close this search box.

ടയറുകള്‍ കൂട്ടിവെച്ച് ആകാശം മേല്‍ക്കൂരയാക്കി അവര്‍ ക്ലാസ് റൂമൊരുക്കി

ഹെബ്രോണ്‍: ഇസ്രായേലിന്റെ ഉഗ്ര ശക്തിയുള്ള ബോംബുകള്‍ക്ക് മുന്നിലും പതറാത്ത മനസ്സുമായി ലോകത്തെ തന്നെ തോല്‍പിക്കുകയാണ് കുരുന്നുകളടക്കമുള്ള ഫലസ്തീനികള്‍. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ തകര്‍ത്ത സ്‌കൂളുകള്‍ക്ക് പകരം ടയറുകള്‍ കൂട്ടിവെച്ച് താല്‍ക്കാലിക ക്ലാസ്മുറികളൊരുക്കി ഇസ്രായേല്‍ അധിനിവേശത്തെ തോല്‍പിക്കുകയാണ് ഫലസ്തീന്‍.

ഒരു മാസം മുന്‍പ് ഇസ്രായേല്‍ തകര്‍ത്ത ക്ലാസ്‌റൂമുകള്‍ക്ക് പകരമായി അതേ സ്ഥാനത്ത് തന്നെ ടയറുകളും ബോര്‍ഡും മരപ്പലകകളും ചേര്‍ത്ത് ബെഞ്ചും ഡെസ്‌കുമൊരുക്കി, ആകാശത്തെ മേല്‍ക്കൂരയാക്കി കഴിഞ്ഞ ദിവസം അവര്‍ വീണ്ടും സ്‌കൂള്‍ മുറ്റത്തേക്കെത്തി.

അധിനിവേശ ഹെബ്രോണിലെ ഖാലിദ് അല്‍ ദാഇബെ സ്‌കൂളാണ് ഇസ്രായേല്‍ സൈന്യം തകര്‍ത്തത്. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആന്റി സെറ്റില്‍മെന്റ് കമ്മിറ്റിയുമായി ചേര്‍ന്ന് താല്‍ക്കാലിക ക്ലാസ് റൂമുകളൊരുക്കുകയായിരുന്നു.
1.3 മില്യണ്‍ ഫലസ്തീന്‍ വിദ്യാര്‍ത്ഥികളാണ് ഫലസ്തീനിലെ അധിനിവേശ മേഖലകളില്‍ സ്‌കൂളുകളിലേക്ക് പുറപ്പെട്ടത്. കാരവനുകള്‍ ചേര്‍ത്തു വെച്ച് നിര്‍മിച്ച സ്‌കൂളുകള്‍ മേഖലയില്‍ നിരന്തരം ഇസ്രായേല്‍ തകര്‍ക്കുകയാണ്.

e

Related Articles