Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ഫെസ്റ്റിവലുമായി ലണ്ടന്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഫലസ്തീനികളെല്ലാം ചേര്‍ന്ന് വലിയ ഫെസ്റ്റിവലും പ്രദര്‍ശനവും ഒരുക്കാനുള്ള തയാറെടുപ്പിലാണ്. ഫല്‌സതീന്‍ സംസാകാരവും ഭക്ഷണവും പൈതൃകവും കലയും പാരമ്പര്യവും വിളിച്ചോതുന്ന ഫെസ്റ്റിവല്‍ ശനിയാഴ്ച നടക്കും.

ബ്രിട്ടനിലെ ഫലസ്തീന്‍ ഫോറം ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ബ്രിട്ടന്‍ തലസ്ഥാനമായ ലണ്ടനിലാണ് രണ്ടു ദിവസത്തെ ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. ബ്രിട്ടനിലെ ഫലസ്തീന്‍ ജനവിഭാഗത്തിന്റെ സമ്മേളനവും പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്. ബ്രിട്ടീഷ് സംസ്‌കാരവുമായി ഫലസ്തീന്റെ സംസ്‌കാരവും ജീവിതരീതിയും എങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്നതാകും ഫെസ്റ്റിവലിലൂടെ അവതരിപ്പിക്കുക.

Related Articles