Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ രാഷ്ട്രം അര്‍ഹിക്കുന്നു; ജൂതര്‍ക്കിടയിലെ സര്‍വേ റിപ്പോര്‍ട്ട്

gaza.jpg

തെല്‍ അവീവ്: മൂന്നിലൊന്ന് ജൂത ചെറുപ്പക്കാരും അഭിപ്രായപ്പെടുന്നത് ഫലസ്തീന്‍ രാഷ്ട്ര പദവിക്ക് അര്‍ഹരാണെന്ന് പുതിയ സര്‍വേ റിപ്പോര്‍ട്ട്. 18നും 34നും ഇടയില്‍ പ്രായമുള്ള ജനവിഭാഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടിങ്ങില്‍ മൂന്നില്‍ ഒരു വിഭാഗവും ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രം അര്‍ഹിക്കുന്നുവെന്നാണ് വോട്ട് ചെയ്തത്. തെല്‍ അവീവ് സര്‍വകലാശാലയിലെ ഇസ്രായേല്‍ ഡെമോക്രസി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യം പുറത്തുവന്നത്. കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

35-54 വയസ്സു വരെയുള്ളവരില്‍ 54 ശതമാനം പേരും 54 വയസ്സിനു മുകളില്‍ 61 ശതമാനവും ഫലസ്തീന്‍ രാഷ്ട്രപദവിയെ പിന്തുണക്കുന്നവരാണ്. മൊത്തത്തില്‍ ഇസ്രായേലിലെ പകുതി വരുന്ന ജൂത ജനതയും ഫലസ്തീനികള്‍ക്ക് സ്വതന്ത്ര രാഷ്ട്ര പദവി അര്‍ഹിക്കുന്നുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. 43 ശതമാനം ആളുകള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. എന്നാല്‍ 83 ശതമാനം ജൂതരും ആവശ്യപ്പെടുന്നത് ഇസ്രായേലിനെ ജൂതരുടെ ദേശീയ രാഷ്ട്രമാക്കണമെന്നാണ്.

Related Articles