Current Date

Search
Close this search box.
Search
Close this search box.

സബ്ജയിലിലെ ഇഫ്ത്വാര്‍ സ്‌നേഹ സംഗമം വേറിട്ട അനുഭവമായി

പാലക്കാട്: ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി പാലക്കാട് ജില്ലാ കമ്മിറ്റി സംയുക്തമായി സ്പെഷ്യല്‍ സബ് ജയിലില്‍ സംഘടിപ്പിച്ച ഇഫ്ത്വാര്‍ സ്‌നേഹ സംഗമം വേറിട്ട അനുഭവമായി. സംഗമത്തില്‍ ജയില്‍ സൂപ്രണ്ട് എസ്. ശിവദാസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് മുഹിയുദ്ധീന്‍ റമദാന്‍ സന്ദേശം നല്‍കി. വിശുദ്ധരായാണ് മനുഷ്യന്‍ പിറന്നു വീഴുന്നത്. ജീവിത സാഹചര്യങ്ങളാണ് അവരെ തെറ്റിലേക്ക് നയിക്കുന്നതെന്നും
തിന്മകളില്‍ നിന്നും അരുതായ്മകളില്‍ നിന്നുമുള്ള മോചനമാണ് വ്രതാനുഷ്ഠാനത്തിലൂടെ നേടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആത്മാര്‍ഥമായി പശ്ചാത്തപിച്ച് മടങ്ങുന്നവര്‍ക്ക് മറ്റൊരു ജീവിതം സാധ്യമാണെന്നും മനുഷ്യരോട് കരുണ കാണിക്കുന്നവരെയാണ് ദൈവം ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി മുന്‍ ജില്ലാ പ്രസിഡന്റ് എം. സുലൈമാന്‍, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് ആലവി, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി അബ്ദുല്‍ മജീദ് എന്നിവര്‍ക്ക് പുറമെ ജയില്‍ അന്തേവാസികളും സംഗമത്തിന് ആശംസകള്‍ നേര്‍ന്നു.

Related Articles