Current Date

Search
Close this search box.
Search
Close this search box.

പാകിസ്താനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു; 65 മരണം

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഓടിക്കൊണ്ടിരിക്കെ ട്രെയിനിന് തീപിടിച്ച് 65 പേര്‍ വെന്തുമരിച്ചു. 45ലധികം പേര്‍ക്ക് പരുക്കുണ്ട്. ഗ്യാസ് സ്റ്റൗകള്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കറാച്ചിയില്‍ നിന്നും റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന തെസ്ഗാം എക്‌സ്പ്രസിനാണ് തീപിടിച്ചത്. ട്രെയിനിലെ യാത്രക്കാര്‍ രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിക്കുകയായിരുന്നു. ലിയാഖത്പൂര്‍ നഗരത്തിനു സമീപത്തു വെച്ചാണ് ട്രെയിനിന്റെ മൂന്ന് ബോഗികള്‍ക്ക് തീപിടിച്ചത്. മുള്‍ത്താനില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണിത്.

തീപിടിച്ചതോടെ ട്രെയിനില്‍ നിന്നും പുറത്തേക്ക് എടുത്തുചാടിയവരാണ് മരിച്ചവരില്‍ കൂടുതലും. മൃതദേഹങ്ങളെല്ലാം കത്തിക്കരഞ്ഞ നിലയിലാണ്. ഫയര്‍ ഫോഴ്‌സും പൊലിസും ചേര്‍ന്ന് തീയണച്ചു. പരുക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകട പ്രദേശത്ത് സമീപം ആശുപത്രി ഇല്ലാത്തതിനാല്‍ ഹെലികോപ്ടറിലാണ് ആളുകളെ ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ടു കോച്ചുകളില്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരിക്കുകയായിരുന്നുവെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. റെയില്‍ ഗതാഗതം ഉടന്‍ പൂര്‍വസ്ഥിതിയിലാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Related Articles