Current Date

Search
Close this search box.
Search
Close this search box.

പാക്കിസ്ഥാന്‍: പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇസ്‌ലാമാബാദ്: പുതിയ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യമായ പുതിയ മന്ത്രിസഭ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഏപ്രില്‍ 11ന് നടന്ന അവിശ്വാസ വോട്ടെടുപ്പിലൂടെ ഇംറാന്‍ ഖാനെ പുറത്താക്കി പാര്‍ലമെന്റ് ശഹ്ബാസ് ശരീഫിനെ തെരഞ്ഞെടുത്ത് ആഴ്ചകള്‍ക്ക് ശേഷമാണ് മന്ത്രിസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.

മന്ത്രസഭാംഗങ്ങളുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചിട്ടില്ല. സെനറ്റ് ചെയര്‍മന്‍ സാദിഖ് സംജ്‌റാണി 34 അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തതായി പാക്കിസ്ഥാന്‍ ഡോണ്‍ വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles