Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ കത്തിച്ചെന്നാരോപിച്ച് ആള്‍കൂട്ടക്കൊല; നടപടിയെടുക്കണമെന്ന് ഇംറാന്‍ ഖാന്‍

ഇസ്‌ലാബാമാദ്: രാജ്യത്ത് കഴിഞ്ഞ ദിവസം നടന്ന ആള്‍ക്കൂട്ട കൊലപാതകത്തില്‍ നടപടിയെടുക്കാന്‍ ഉത്തരവിട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. വിശുദ്ധ ഖുര്‍ആനിന്റെ പേജുകള്‍ കത്തിച്ചുവെന്ന് ആരോപിച്ച് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രാന്തപ്രദേശത്ത് ആള്‍ക്കൂട്ടം ഒരാളെ ശനിയാഴ്ചയാണ് തല്ലിക്കൊന്നത്. കൊലപാതകത്തില്‍ പങ്കാളികളായ ആള്‍ക്കൂട്ടത്തിനും, നടപടിയെടുക്കാതെ കണ്ടുനിന്ന പൊലീസുകാര്‍ക്കെതിരയും നടപടിയെടുക്കാന്‍ ഇംറാന്‍ ഖാന്‍ ഞായറാഴ്ച ഉത്തരവിടുകയായിരുന്നു.

ആള്‍ക്കൂട്ട കൊലപാതകത്തെ നേരിടുന്നത് നിയമത്തിന്റെ പൂര്‍ണ തീവ്രതയോടെയായിരിക്കും. നിയമം കൈയിലിടുക്കുന്നവരോട് ഞങ്ങള്‍ക്ക് സഹിഷ്ണുതയില്ലെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

പഞ്ചാബ് പ്രവിശ്യയിലെ ഖാനിവാല്‍ ജില്ലയില്‍ ശനിയാഴ്ച വൈകീട്ട് നടന്ന ആള്‍ക്കൂട്ട കൊലപാതകത്തില്‍ നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും, അറസ്റ്റ് ചെയ്യുകയും ചെയ്തതായി മതസൗഹാര്‍ദവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി താഹിര്‍ അഷ്‌റഫ് പറഞ്ഞു. മറ്റ് നൂറുകണക്കിന് പ്രതികളെ നിയമ നിര്‍വഹണ ഏജന്‍സികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് 15 പ്രതികളെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പ്രവിശ്യയിലെ പൊലീസ് അറിയിച്ചു. മറ്റ് 85ഓളം പ്രതികളെ കസ്റ്റഡിയിലെടുക്കുകയും, കൂടുതല്‍ പ്രതികളെ പിടികൂടാന്‍ പരോശധന തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles