Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം വിരുദ്ധ ഡച്ച് കാര്‍ട്ടൂണ്‍ മത്സരത്തെ അപലപിച്ച് പാകിസ്താന്‍

ഇസ്‌ലാമാബാദ്: നെതര്‍ലാന്റിലെ വലതുപക്ഷ രാഷ്ട്രീയക്കാര്‍ സംഘടിപ്പിക്കുന്ന ഇസ്‌ലാം വിരുദ്ധ കാര്‍ട്ടൂണ്‍ മത്സരങ്ങളെ അപലപിച്ച് പാകിസ്താന്‍ രംഗത്ത്. കഴിഞ്ഞ ദിവസം അധികാരമേറ്റെടുത്ത പാകിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാനാണ് ദൈവനിന്ദ പ്രകടമാക്കുന്ന ഡച്ച് കാര്‍ട്ടൂണ്‍ മത്സരത്തിനെതിരെ ശക്തമായി പ്രതികരിച്ചത്. ഇതിനെതിരെ പാര്‍ലമെന്റില്‍ ഐക്യഖണ്ഡേന ബില്‍ പാസാക്കുകയും ചെയ്തു.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ മത്സരം സംഘടിപ്പിക്കുമെന്ന് ഡച്ച് പ്രതിപക്ഷ എം.പിയായ ഗീര്‍ട് വില്‍ഡേര്‍സ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷാവസാനം മത്സരം സംഘടിപ്പിക്കുമെന്നാണറിയിച്ചത്.

പാക് തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ നടന്ന ആദ്യ മന്ത്രിസഭ യോഗത്തിലാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കാര്‍ട്ടൂണ്‍ മത്സരത്തിനെതിരെ രംഗത്തു വന്നത്. സെപ്റ്റംബറില്‍ നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലോകത്തിന്റെ കൂട്ടായ പരാജയമാണിതെന്നും പാശ്ചാത്യന്‍ രാജ്യങ്ങളില്‍ വളരെ കുറച്ച് മുസ്‌ലിംകള്‍ക്ക് മാത്രമേ പ്രവാചക നിന്ദയെക്കുറിച്ച് ധാരണയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പാക് സര്‍ക്കാര്‍ ഇതിനെതിരെ മറ്റു മുസ്‌ലിം രാജ്യങ്ങളുമായി സഹകരിച്ച് പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles