Current Date

Search
Close this search box.
Search
Close this search box.

താലിബാന്‍ സര്‍ക്കാറുമായി രാഷ്ട്രങ്ങള്‍ ‘എന്‍ഗേജ്’ ചെയ്യണമെന്ന് പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ താല്‍ക്കാലിക സര്‍ക്കാറുമായി ലോക രാഷ്ട്രങ്ങള്‍ എന്‍ഗേജ് ചെയ്യണമെന്ന് പാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഅയ്യിദ് യൂസുഫ്. എന്‍ഗേജ് സാധ്യമല്ലെങ്കില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള താലിബാന്റെ അധികാര കാലത്തെ വ്യതിരിക്തമാക്കിയ അസ്ഥിരതയിലേക്ക് രാജ്യം നീങ്ങുന്ന അപകടാവസ്ഥയായിരിക്കുമെന്നും മുഅയ്യിദ് യൂസുഫ് പറഞ്ഞു. പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ് ലാമാബാദില്‍ ബുധനാഴ്ച വിദേശ മാധ്യമങ്ങളോട് അദ്ദേഹം സംസാരിക്കുകയായിരുന്നു.

കഴിഞ്ഞ കാല അബദ്ധം ഇനിയും ആവര്‍ത്തിക്കാതിരിക്കുന്നുതിന്റെ പ്രാധാന്യം ലോകം മനസ്സിലാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നമ്മ സംബന്ധിച്ചിടത്തോളം, അഫ്ഗാനിസ്ഥാനില്‍ സമാധാനവും സ്ഥിരതയും നേടുകയെന്നത് അനിവാര്യ കാര്യമാണ്. അതിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താലിബാന്റെ ആധിപത്യത്തിലുള്ള കാബൂളിലെ പുതിയ സര്‍ക്കാറിനെ എന്ത് നിബന്ധനയുടെ അടിസ്ഥാനത്തിലാണ് അംഗീകരിക്കേണ്ടത് എന്നതിനെ കുറിച്ച് ലോക രാഷ്ട്രങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണ് മുഅയ്യിദ് യൂസുഫ് പ്രതികരണമായി രംഗത്തെത്തിയിരിക്കുന്നത്. ആഗസ്റ്റ് 15ന് താലിബാന്‍ കാബൂള്‍ പിടിച്ചെടുക്കുകയും തുടര്‍ന്ന് അഷ്‌റഫ് ഗനി രാജ്യം വിടുകയും ചെയ്തിരുന്നു. പുതിയ താലിബാന്‍ സര്‍ക്കാറിനോട് ഇടപെടല്‍ സാധ്യമാക്കാനും, അടിയന്തിര മാനുഷിക സഹായവും സമ്പദ്‌വ്യവസ്ഥാ തകര്‍ച്ച ഒഴിവാക്കുന്നതിന് ഇതര സഹായങ്ങള്‍ ലഭ്യമാക്കാനും അഫ്ഗാനിസ്ഥാന്റെ ദക്ഷിണപൂര്‍വ അയല്‍രാജ്യമായ പാക്കിസ്ഥാന്‍ ലോക രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

Related Articles