Current Date

Search
Close this search box.
Search
Close this search box.

പുതിയ സൗദി അംബാസഡറെ നിയമിച്ച് പാക്കിസ്ഥാന്‍

ഇസ്‌ലാമാബാദ്: അടുത്തിടെ സൈന്യത്തില്‍ നിന്ന് വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ ബിലാല്‍ അക്ബറിനെ സൗദി അറേബ്യയിലെ അംബാസഡറായി പാക്കിസ്ഥാന്‍ നിയമിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസമാണ് ലഫ്റ്റനന്റ് ജനറല്‍ ബിലാല്‍ അക്ബര്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചത്. ദക്ഷിണേഷ്യന്‍ രാഷ്ട്രമായ പാക്കിസ്ഥാന്‍ സൗദിയുമായി നയതന്ത്രബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്.

ലഫ്ന്റനന്റ് ജനറല്‍ ബിലാല്‍ അക്ബറിന് പകരം കരിയര്‍ നയതന്ത്രജ്ഞന്‍ റജാ അലി ഇഅ്ജാസ് അധികരാത്തിലേറുമെന്ന് മന്ത്രാലയം ചൊവ്വാഴ്ച പ്രസ്താവനയിറക്കി. ഇരുപത് വര്‍ഷത്തിലേറെ പാക്കിസ്ഥാന്‍ സൈന്യത്തില്‍ വിവധ സ്ഥാനങ്ങളില്‍ ഉന്നത പദവി വഹിച്ചിരുന്ന വ്യക്തിയാണ് ബിലാല്‍ അക്ബര്‍. ജനറല്‍ സ്റ്റാഫ് മേധാവി, റാവല്‍പിണ്ടി ആസ്ഥാനമായുള്ള എക്‌സ് സൈന്യത്തിന്റെ കമാന്‍ഡര്‍, സിന്ധ് പ്രവിശ്യയിലെ അര്‍ധസൈനിക വിഭാഗം തലവന്‍ തുടങ്ങിയ ഉന്നത പദവികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Related Articles