Current Date

Search
Close this search box.
Search
Close this search box.

ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള നീക്കം: ചൈനക്കും പാകിസ്താനും യു.എന്‍ യോഗത്തില്‍ വിമര്‍ശനം

ന്യൂയോര്‍ക്ക്: ചൈനയിലും പാകിസ്താനിലും ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കെതിരെ നക്കുന്ന അടിച്ചമര്‍ത്തലുകളെ വിമര്‍ശിച്ച് യു.എന്‍ അംഗരാഷ്ട്രങ്ങള്‍ രംഗത്ത്.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ നടന്ന മതന്യൂനപക്ഷങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട യോഗത്തിലാണ് വിമര്‍ശനമുന്നയിച്ചത്. യു.എസ്,യു.കെ,കാനഡ എന്നീ രാഷ്ട്രങ്ങളിലെ പ്രതിനിധികളാണ് യോഗത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. പോളണ്ടിന്റെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്. നിലവില്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്ത് പോളണ്ടാണ്.

ചൈനയിലെയും പാകിസ്താനിലെയും ഭരണകൂടങ്ങള്‍ അവിടുത്തെ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കെതിരെ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പാകിസ്താന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫോക്കസ് പ്രസിഡന്റ് നവീദ് വാള്‍ടര്‍ യു.എ
ന്നിനെ അറിയിച്ചു. ചൈന പോലുള്ള രാജ്യങ്ങളില്‍ ദേശീയ സുരക്ഷയുടെ പേരു പറഞ്ഞ് ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം ലംഘിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Related Articles