NewsWorld Wide

പശ്ചിമേഷ്യന്‍ പദ്ധതി: അറബ് ലീഗ് അടിയന്തര യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ഫലസ്തീന്‍

വെസ്റ്റ് ബാങ്ക്: ട്രംപ് പുതിയ ഫലസ്തീന്‍ സമാധാന പദ്ധതി അവതരിപ്പിച്ചതിനെത്തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് അറബ് ലീഗിനോട് ഫലസ്തീന്‍ അതോറിറ്റി (പി.എ) ആവശ്യപ്പെട്ടു. ഫലസ്തീന്റെ ഈജിപ്തിലെ അംബാസിഡറും അറബ് ലീഗിലെ സ്ഥിരാംഗവുമായ ദിയാബ് അല്‍ ലൂഹ് ആണ് ഇക്കാര്യമാവശ്യപ്പെട്ടത്. ഫലസ്തീന്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പലസ്തീന്‍ സ്റ്റേറ്റ് പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ സാന്നിധ്യത്തില്‍ അറബ് സ്റ്റേറ്റ്‌സ് ലീഗിന്റെ അടിയന്തരമായ ഒരു യോഗം മന്ത്രിതലത്തില്‍ വിളിച്ചു ചേര്‍ക്കണമെന്നും ട്രംപിന്റെ നൂറ്റാണ്ടിലെ കരാര്‍ എന്നു വിളിക്കപ്പെടുന്ന പദ്ധതിയെ നേരിടാനുള്ള വഴികള്‍ തേടണമെന്നും പലസ്തീന്‍ ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീന്‍ ദേശീയ ലക്ഷ്യം റദ്ദാക്കാനും ദ്വിരാഷ്ട്ര പരിഹാരം ഇല്ലാതാക്കാനുമുള്ള എല്ലാ പദ്ധതികളെയും നേരിടാനുള്ള ഏകീകൃത നിലപാട് അറബ് ലീഗ് കൈകൊള്ളണമെന്നും അടുത്ത ശനിയാഴ്ച നടക്കാനിരിക്കുന്ന യോഗം നിര്‍ണായക സമയത്താണ് വരുന്നതെന്നും ദിയാബ് അല്‍ ലൂഹ് കൂട്ടിച്ചേര്‍ത്തു.

Facebook Comments
Related Articles
Show More
Close
Close