Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനുള്ള ഫണ്ട് തടഞ്ഞ ഇസ്രായേല്‍ നടപടിയില്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടണമെന്ന് ആവശ്യം

വെസ്റ്റ്ബാങ്ക്: ഫലസ്തീന് വര്‍ഷാവര്‍ഷം നല്‍കാറുള്ള നികുതിപ്പണം അകാരണമായി തടഞ്ഞ ഇസ്രായേലിന്റെ നടപടിക്കതിരെ യൂറോപ്യന്‍ യൂണിയന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഫലസ്തീന്‍ അതോറിറ്റി രംഗത്ത്. 138 മില്യണ്‍ ഡോളര്‍ (984 കോടി) ആണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഇസ്രായേല്‍ ഭരണകൂടം തടഞ്ഞുവെച്ചത്.

പ്രശ്‌നത്തില്‍ ഇ.യു ഉത്തരവാദിത്വം ഏറ്റെടുക്കുകയും ഇടപെടുകയും വേണമെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മലികി പറഞ്ഞു. ഇക്കാര്യമാവശ്യപ്പെട്ട് യൂറോപ്യന്‍ നയതന്ത്രജ്ഞരോട് അദ്ദേഹം ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫലസ്തീന്‍ അതോറിറ്റിയും ഇസ്രായേലും തമ്മില്‍ ഒപ്പുവെച്ച ഉഭയകക്ഷി കരാറുകളുടെ മധ്യസ്ഥരില്‍ ഒരാളാണ് യൂറോപ്യന്‍ യൂണിയന്‍ എന്നും അതിനാല്‍ തന്നെ ഗുരുതരമായ രാഷ്ട്രീയ-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന ഇസ്രായേലിന്റെ നടപടിക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ അടിയന്തരമായി ഇടപെടണമെന്നും റിയാദ് അല്‍ മലികി പറഞ്ഞു.

Related Articles