Current Date

Search
Close this search box.
Search
Close this search box.

ബി.ജെ.പി എങ്ങിനെയാണ് ബംഗാളില്‍ 18 സീറ്റ് നേടിയത്; മമതയോട് ഉവൈസി

ന്യൂഡല്‍ഹി: അസദുദ്ദീന്‍ ഉവൈസിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനെയും ന്യൂനപക്ഷങ്ങളിലെ തീവ്രവാദികളാണെന്ന് വിമര്‍ശിച്ചതിന് മറുപടിയുമായി അസദുദ്ദീന്‍ ഉവൈസി. ഹൈദരാബാദില്‍ നിന്നുമുള്ള ഞങ്ങളില്‍ ഒരു വിഭാഗത്തെക്കുറിച്ച് ദീദിക്ക് വിഷമമുണ്ടെങ്കില്‍ ബംഗാളിലെ 42 ലോക്‌സഭ സീറ്റുകളില്‍ ബി.ജെ.പി എങ്ങിനെയാണഅ 18 സീറ്റുകള്‍ നേടിയതെന്ന് വ്യക്തമാക്കണം. എന്നായിരുന്നു ട്വിറ്ററിലൂടെ ഉവൈസി ചോദിച്ചത്.

തിങ്കളാഴ്ച ബംഗാളിലെ കൂച്ച് ബെഹര്‍ ജില്ലയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവേയാണ് മമത ഉവൈസിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും രൂക്ഷമായി വിമര്‍ശിച്ചത്. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ ചില തീവ്രവാദികളെ ഞാന്‍ നിരീക്ഷിച്ചു വരികയാണെന്നും അവര്‍ ഹൈദരാബാദ് ആസ്ഥാനമായുള്ളവരാണെന്നുമാണ് മമത പറഞ്ഞത്. വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കുന്നവരെ വിശ്വസിക്കരുതെന്നും ഹിന്ദു തീവ്രവാദികള്‍ക്കെതിരെയും ജാഗ്രത പാലിക്കണമെന്നും അവര്‍ റാലിയില്‍ പറഞ്ഞിരുന്നു.

Related Articles