Current Date

Search
Close this search box.
Search
Close this search box.

ജര്‍മനിയില്‍ ഈ വര്‍ഷം അഭയാര്‍ത്ഥികള്‍ക്കു നേരെ നടന്നത് 600 ആക്രമണങ്ങള്‍

ബെര്‍ലിന്‍: ഈ വര്‍ഷം ഇതുവരെയായി ജര്‍മനിയില്‍ അഭയാര്‍ത്ഥികള്‍ക്കു നേരെ അറുനൂറിലധികം ആക്രമണങ്ങള്‍ നടന്നതായി പുതിയ റിപ്പോര്‍ട്ട്. 2019ലെ ആദ്യ പകുതി പിന്നിട്ടപ്പോഴേക്കും 609 ആക്രമണങ്ങളാണ് അഭയാര്‍ത്ഥികള്‍ക്കും അവരുടെ ക്യാംപുകള്‍ക്കും നേരെ നടന്നത്. പൊലിസ് റെക്കോര്‍ഡുകളെ അടിസ്ഥാനമാക്കി രാജ്യത്തെ ആഭ്യന്തര മന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പാര്‍ലമെന്റില്‍ ഉന്നയിച്ച് ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അധികൃതര്‍. ശാരീരികമായും വാക്കുകൊണ്ടും ക്യാംപിന് തീവെച്ചുമെല്ലാം വിവിധ അതിക്രമണങ്ങളാണ് ജര്‍മനിയില്‍ അഭയം തേടിയ അഭയാര്‍ത്ഥികള്‍ നേരിട്ടത്. 60 എണ്ണം അഭയാര്‍ത്ഥി ക്യാംപുകള്‍ക്കു നേരെയും 42 എണ്ണം ജീവകാരുണ്യ സംഘടനകള്‍ക്കു നേരെയുമാണ് നടന്നത്.

ഇതിലെല്ലാമായി 102 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 2015 മുതല്‍ 1.4 മില്യണ്‍ അഭയാര്‍ത്ഥികളാണ് ജര്‍മനിയിലെത്തിയത്. ഇതില്‍ കൂടുതലും സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നുമാണ്. രാജ്യത്തെ തീവ്ര വലതുപക്ഷം അഭയാര്‍ത്ഥികള്‍ക്കെതിരെ വിദ്വേഷം കൈകൊള്ളുന്നവരാണ്. ജര്‍മനിയില്‍ ഇത് വളരെ വലിയ അളവില്‍ വര്‍ധിക്കുന്നുണ്ട്. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിനെ എതിര്‍ക്കുകയും അവരെ തീവ്രവാദവുമായി ബന്ധിപ്പിക്കുകയും ചെയ്യുകയാണ് ഒരു വിഭാഗം രാജ്യത്ത് ചെയ്യുന്നത്.

Related Articles